Thursday, May 2, 2024
Local NewsNews

എരുമേലിയിൽ പുത്തൻവീട്ടിൽ മെഡിക്കൽ സ്റ്റോർ തുറന്നു 

എരുമേലി : ആരോഗ്യ പരിപാലന രംഗത്ത്  മിതമായ വിലയിലും കൂടുതൽ ഉത്തരവാദിത്വത്തോടും  ജനങ്ങൾക്ക്  മരുന്നുകൾ  നൽകുന്നതിനായി എരുമേലിയിൽ പുത്തൻവീട്ടിൽ മെഡിക്കൽ സ്റ്റോർ തുറന്നു .  എരുമേലി  പേട്ട തുള്ളൽ റോഡിൽ പഴയ അയ്യപ്പ തിയേറ്ററിന് സമീപമാണ് പുത്തൻവീട്ടിൽ മെഡിക്കൽ സ്റ്റോർ എന്ന സ്ഥാപനം തുറന്നത് . എരുമേലി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാൻ നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന്റെ ഉടമ വിമൽ കുമാർ ഭദ്രദീപം തെളിയിച്ചു. ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി പി കെ ശശിധരൻ , ട്രഷറർ സി പി മാത്തൻ അടക്കം നിരവധി പേർ പങ്കെടുത്തു.