Tuesday, April 30, 2024
keralaNews

എരുമേലിയിൽ അറയ്ക്കൽ പിതാവിന്റെ കുടുംബ കല്ലറയുടെ മുകളിൽ മത്സ്യാവശിഷ്ടം തള്ളി.

എരുമേലി:എരുമേലിയിൽ അറയ്ക്കൽ പിതാവിന്റെ കുടുംബ കല്ലറക്ക് മുകളിൽ
മാലിന്യം തള്ളി.ഇന്നലെ രാത്രിയാണ് സാമൂഹിക വിരുദ്ധർ സെമിത്തേരിയിൽ മാലിന്യം തള്ളിത്.ശനിയാഴ്ച്ച രാവിലെ സെമിത്തേരിയിൽ പ്രാർത്ഥിക്കാനായി എത്തിയ വിശ്വാസികൾ ഈച്ച പിടിച്ച് ദുർഗന്ധം വമിക്കുന്ന നിലയിൽ ചാക്കു കെട്ട് കണ്ടെത്തി. ഇതേത്തുടർന്ന് ഇവർ എരുമേലി അസംഷൻ ഫോറോനാ വികാരി ഫാ. വറുഗ്ഗീസ് പുതുപറമ്പിലിനെ വിവരം അറിയിച്ചു. വികാരി ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകി.പരാതി ലഭിച്ചതിനെ തുടർന്ന് എരുമേലി എസ്സ് എച്ച് ഓ മനോജ് മാത്യുവിന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയിൽ മത്സ്യ മാലിന്യമാണ് തള്ളിയിരിക്കുന്നതെന്നു കണ്ടെത്തുകയും ചെയ്തു. തുടർന്ന് സമീപമുള്ള മഠത്തിലെത്തി സി.സി റ്റി വി ദൃശ്യങ്ങൾ പരിശോധിച്ചു.