Tuesday, May 14, 2024
Local NewsNewsObituary

എരുമേലിയില്‍ വാഹനാപകടം; യുവാവ് മരിച്ചു: ഒരാള്‍ക്ക് ഗുരുതര പരിക്ക്

എരുമേലി:എരുമേലിയില്‍ നടന്ന വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക് .എരുമേലി – കരിങ്കല്ലുംമൂഴി റോഡില്‍ പെട്രോള്‍ പമ്പിന് സമീപം ഇന്ന് വൈകിട്ട് 9 മണിയോടെയായിരുന്നു അപകടം.  അപകടത്തില്‍ വലിയകാവ് മുക്കട ചാരുവേലി സ്വാദശിയായ ശ്യാം സന്തോഷണ് മരിച്ചത് . ഒപ്പം സഞ്ചരിച്ച രാഹുല്‍ സുരേന്ദ്രനാണ്  ഗുരുതരമായി പരിക്കേറ്റത്.അപകടത്തെ തുടര്‍ന്ന് രണ്ടു പേരേയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു.പരിക്കേറ്റ മറ്റെയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയി.പീരുമേട്ടിലെ ഒരു പരിപാടി കഴിഞ്ഞ് റാന്നിയിലേക്ക് മടങ്ങുകയായിരുന്ന റാന്നി നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ജോഷ്വാ സഞ്ചരിച്ച കാറും – മുക്കടയില്‍ നിന്നും എരുമേലിയിലേക്ക് വരുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

 

അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു . ഇടിയുടെ ശബ്ദം കേട്ട് നാടുകാര്‍ ഓടിക്കൂടിയാണ് ഇവരെ എരുമേലി ആശുപത്രിയുടെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്.എരുമേലി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.