Saturday, April 20, 2024
indiaNews

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രിംകോടതി.

 

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെയും നാല് മുന്‍ ചീഫ് ജസ്റ്റിസുമാരെയും വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് എടുത്ത കോടതിയലക്ഷ്യക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രിംകോടതി.പ്രശാന്ത് ഭൂഷണിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ കോടതിയലക്ഷ്യമെന്നാണ് സുപ്രീം കോടതിയുടെ വിധി. പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യം നടത്തിയെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. പ്രശാന്ത് ഭൂഷണെ കേട്ട ശേഷം ആഗസ്റ്റ് 20ന് ശിക്ഷ പ്രഖ്യാപിക്കും.2009ല്‍ തെഹല്‍ക മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്കെതിരെ പ്രശാന്ത് ഭൂഷണ്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചിരുന്നത്.

Leave a Reply