Friday, May 17, 2024
keralaLocal NewsNews

എരുമേലിയില്‍ കര്‍ശന നടപടികള്‍ തുടരുന്നു ; മുക്കൂട്ടുതറ -ചാത്തന്‍തറ റോഡ് പോലീസ് അടച്ചു.

എരുമേലി രൂക്ഷമായ കോവിഡ് വ്യാപനത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായി പോലീസും ഗ്രാമപഞ്ചായത്തും എരുമേലിയില്‍ കര്‍ശന നടപടികള്‍ തുടങ്ങി.കര്‍ശനമായ വാഹന പരിശോധനയ്ക്ക് പുറമേ പഞ്ചായത്ത് അതിര്‍ത്തികള്‍ അടച്ചു തുടങ്ങിയിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി മുക്കൂട്ടുതറ -ചാത്തന്‍തറ റോഡ് പോലീസിന്റെ നേതൃത്വത്തില്‍ അടച്ചു.എന്നാല്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടിയ കനകപ്പലം കോളനി മേഖലയില്‍ അധികൃതരുടെ പരിശോധന കുറവാണെന്നും നാട്ടുകാര്‍ പറയുന്നു.ഗ്രാമപഞ്ചായത്തിനെ ഗവണ്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചുവെങ്കിലും മുക്കൂട്ടുതറ,പമ്പാവാലി,എരുമേലി,ചേനപ്പാടി മേഖലകളില്‍ ആളുകള്‍ ഇറങ്ങുകയും പരാതികള്‍ ഉയര്‍ന്നു കഴിഞ്ഞു.എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 47 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു.പഞ്ചായത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 333 ആയി.പഞ്ചായത്തില്‍ 24 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു.ഇന്ന് 53 പേര്‍ രോഗ മുക്തരായി.

1. പഴയിടം – 1
2. ചേനപ്പാടി – O
3. കിഴക്കേക്കര – 1
4 ചെറുവള്ളി – O
5. ഒഴക്കനാട്  – O
6. വാഴക്കാല – 3
7. നേർച്ചപ്പാറ – O
8. കാരിശ്ശേരി – 7
9. ഇരുമ്പൂന്നിക്കര – O
10. തുമരംപാറ – O
11. പമ്പാവാലി – O
12. എയ്ഞ്ചൽവാലി – O
13. മൂക്കൻപ്പെട്ടി  – 5
14. കണമല – 1
15. ഉമ്മിക്കുപ്പ – 0
16. മുക്കൂട്ടുതറ – 3
17. മുട്ടപ്പള്ളി –     1
18. എലിവാലിക്കര – O
19. പ്രൊപ്പോസ് – 2
20. എരുമേലി ടൗൺ – 1
21. പൊര്യന്മല – 2
22. കനകപ്പലം – 2
23. ശ്രീനിപുരം  – 18