Sunday, May 12, 2024
Local NewsNews

എരുമേലിയില്‍ ഇരുപതാം വാര്‍ഡില്‍ 18 വയസ് കഴിഞ്ഞവര്‍ക്ക് വാക്‌സിന്‍

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്ത് എരുമേലി ടൗണ്‍ ഇരുപതാം വാര്‍ഡിലെ നിവാസികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുവാന്‍ അവസരം. ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലത്ത 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഫസ്റ്റ് ഡോസും, സെക്കന്‍ഡ് ഡോസ് സ്വീകരിക്കുവാന്‍ സമയമായവര്‍ക്കുമാണ് അവസരം. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത റഫറന്‍സ് ഐഡിയും ആധാര്‍ കാര്‍ഡുമായി ആവശ്യക്കാര്‍ രാവിലെ 9 മണിക്ക് എരുമേലി സി എച്ച് സിയില്‍ എത്തേണ്ടതാണ് എന്ന് ഇരുപതാം വാര്‍ഡ് മെമ്പര്‍ നാസര്‍ പനച്ചി അറിയിച്ചു.