Wednesday, May 15, 2024
indiakeralaNews

അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കും

പുതിയ സ്ലാബ് ഏര്‍പ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കുമെന്ന് ധനമന്ത്രി. 80 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. ഭൂമിയുടെ ന്യായവില 10 ശതമാനം ഒറ്റത്തവണ വര്‍ധന. ന്യായവിലയും വിപണിവിലയും തമ്മിലുള്ള അന്തരം പരിഹരിക്കാന്‍ ഉന്നതതലസമിതി നിയോഗിച്ചു. അതേസമയം, 2 ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് നികുതി ഒരുശതമാനം കൂട്ടി. പഴയ വാഹനങ്ങള്‍ക്ക് ഹരിതനികുതി 50 % കൂട്ടി; 10 കോടി അധികവരുമാനം. ടൂറിസം മേഖലയിലുള്ള കാരവനുകള്‍ക്ക് നികുതി കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു.