Friday, May 17, 2024
keralaLocal NewsNews

എരുമേലിയില്‍ ആന്റിജന്‍ ടെസ്റ്റ് പരിശോധിക്കാന്‍ അധികൃതരെത്തിയില്ല; ജനങ്ങള്‍ നാലുപാടും നെട്ടോട്ടമോടുന്നു .

ആന്റിജന്‍ ടെസ്റ്റ് പരിശോധിക്കാന്‍ അധികൃതര്‍ എത്താത്തതിനെ തുടര്‍ന്ന് പരിശോധനയ്ക്കായി എത്തിയവര്‍ കടുത്ത ദുരിതത്തിലായി.എരുമേലി റോട്ടറി ഹാളില്‍ ഇന്ന് രാവിലെ 10 മണിക്കാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്. എരുമേലി സി എച്ച് സി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.ഇതിനെ തുടര്‍ന്ന് ആളുകള്‍ രാവിലെ തന്നെ എത്തി ക്യൂ നിന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പരിശോധിക്കാന്‍ ആരുമെത്തിയില്ല.പ്രായമായവരടക്കം നൂറോളം പേരാണ് വന്നിരിക്കുന്നത്.