Saturday, May 11, 2024
Local NewsNews

എരുമേലിയിലും ഹര്‍ധര്‍ തിരംഗ് സംഘടിപ്പിച്ചു

എരുമേലി:  ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും സർക്കാർ, പൊതു മേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദേശിയ പതാക ഉയർത്തുക  എന്ന ലക്ഷ്യത്തോടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ആഹ്വാന പ്രകാരമുള്ള  ഹര്‍ ധര്‍ തിരംഗ്  പരിപാടിയുടെ ഭാഗമായി എരുമേലി, മുക്കൂട്ടുതരാ, വെച്ചൂച്ചിറ പോസ്‌റ്റോഫീസ് കൾ സംയുക്തമായി ഒരു റോഡ് ജാഥ സംഘടിപ്പിക്കുകയുണ്ടായി. എരുമേലി പോലീസ് സ്റ്റേഷൻ എസ് ഐ ശാന്തി കെ ബാബു പ്ലാഗ് ഓഫ് ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു,  മുണ്ടക്കയം സബ്ഡിവിഷൻ ഇൻസ്‌പെക്ടർ ജിമ്മി ജോര്‍ജ്ജ്, എരുമേലി പോസ്റ്റ് മാസ്റ്റര്‍ നീതു കെ കലാം, വെച്ചൂച്ചിറ പോസ്റ്റ് മാസ്റ്റര്‍ രാഖി കെ ശ്രീദേവി   എന്നിവർ പങ്കെടുത്തു . ആഗസ്റ്റ് 11 മുതല്‍ 14  വരെ  പോസ്‌റ്റോഫീക്കളിൽ 25 രൂപ നിരക്കിൽ പതാക ലഭ്യമാണ്.