Monday, May 13, 2024
keralaNewspolitics

എന്തെങ്കിലും ആരോഗ്യപ്രശ്‌നമുണ്ടോയെന്ന് പരിശോധിക്കണം മുഖ്യമന്ത്രി

തിരുവനന്തപുരം : ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണ്ണറുടെ സുരക്ഷക്കെത്തിയ സിആര്‍പിഎഫിന് കേസെടുക്കാനാകുമോയെന്നും ഗവര്‍ണ്ണര്‍ ആഗ്രഹിക്കുന്ന രീതിയില്‍ സിആര്‍പിഎഫിന് പ്രവര്‍ത്തിക്കാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഗവര്‍ണര്‍ പ്രത്യേകമായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. അധികാര സ്ഥാനത്തിരിക്കുന്നവര്‍ക്ക് നേരെ വ്യത്യസ്ത പ്രതിഷേധങ്ങളുണ്ടാകാം.

കരിങ്കൊടി കാണിക്കുന്നവര്‍ക്ക് നേരെ പൊലീസ് എന്ത് ചെയ്യുന്നുവെന്ന് ഇറങ്ങി നോക്കുന്ന ശീലം ആര്‍ക്കെങ്കിലും ഉണ്ടോ…

പൊലീസിന്റെ ജോലി പൊലീസ് ചെയ്യും. എഫ്‌ഐആറിന് വേണ്ടി സമരം ഇരിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ.

പൊലീസ് കൂടെ വരേണ്ടെന്ന് മുന്‍പ് ഏതെങ്കിലും ഗവര്‍ണര്‍ പറഞ്ഞിട്ടുണ്ടോ….?

മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ. ചിലഘട്ടത്തില്‍ പ്രതിഷേധം വന്നിട്ടില്ലേ….?

കരിങ്കൊടി കാണിക്കുന്നവരെ എന്ത് ചെയ്യുന്നുവെന്ന് ഇറങ്ങി നോക്കുന്നത് കണ്ടിട്ടുണ്ടോ…?

ഗവര്‍ണര്‍ ചെയ്തത് സെക്യൂരിറ്റി നിലപാടിന് വിരുദ്ദമല്ലേ. ചെയ്യാന്‍ പാടില്ലാത്തതല്ലേ.

പൊലീസിന്റെ പണി അവര് ചെയ്യില്ലേ. നിയമനടപടി ഇവര് ചെയ്യില്ലേ.

എഫ്‌ഐആര്‍ തന്നെ കാണിക്കണമെന്ന് പറയുന്നത് ശരിയാണോ…?

എഫ്‌ഐആറിന് വേണ്ടി സമരം ഇരിക്കുന്നത് കണ്ടിട്ടുണ്ടോ.

പൊലീസ് കൂടെ വരേണ്ടെന്ന് മുന്‍പ് ഏതെങ്കിലും ഗവര്‍ണര്‍ പറഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഏറ്റവും കൂടുതല്‍ സുരക്ഷ കിട്ടുന്ന സ്ഥാനത്താണ് ഗവര്‍ണര്‍ ഇരിക്കുന്നത്.

ഇപ്പോള്‍ കേന്ദ്ര സുരക്ഷ കിട്ടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നിരയിലേക്ക് ഗവര്‍ണറും എത്തി. ആ കൂട്ടില്‍ ഒതുങ്ങാനാണ് ഗവര്‍ണ്ണര്‍ ശ്രമിക്കുന്നത്.

സിആര്‍പിഎഫിന് കേസെടുക്കാനാകുമോ… ?

അദ്ദേഹം ആഗ്രഹിക്കുന്ന രീതിയില്‍ സിആര്‍പിക്ക് പ്രവര്‍ത്തിക്കാനാകുമോ…?

എല്ലാത്തിനും എഴുതപ്പെട്ട നിയമങ്ങളുണ്ട്. ജനാധിപത്യ വഴക്കങ്ങളുണ്ട്. നിയമങ്ങളാണ് വലുത്. അധികാരം നിയമത്തിന് മുകളിലല്ല. അതില്ലാത്ത നിലപാടാണ് ഉണ്ടായത്. ജനാധിപത്യ മര്യാദ പക്വത വിവേകം എന്നിവ കാണിക്കണം. എന്തെങ്കിലും ആരോഗ്യപ്രശ്‌ന മുണ്ടോ എന്നും സ്വയം പരിശോധിക്കണം. നയപ്രഖ്യപനംകേരളത്തോടുള്ള വെല്ലുവിളിയാണ് ഗവര്‍ണര്‍ നടത്തിയത്. ഭരണഘടനയോടുള്ള വെല്ലുവിളി. എഫ്‌ഐആര്‍ ഇടാന്‍ കുത്തിയിരിപ്പ് വേണോയെന്നും പിണറായി ചോദിച്ചു.