Saturday, May 18, 2024
keralaNews

ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്‌സിലെ അസിസ്റ്റന്റ് പരിശീലക ഹോസ്റ്റലില്‍ തൂങ്ങി മരിച്ചനിലയില്‍.

കോഴിക്കോട് :ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്‌സിലെ അസിസ്റ്റന്റ് പരിശീലക ഹോസ്റ്റലില്‍ തൂങ്ങി മരിച്ചനിലയില്‍. തമിഴ്‌നാട് സ്വദേശിനിയായ ജയന്തി (22) ആണ് മരിച്ചത്.കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിലാണ് ഇന്നു രാവിലെ 5ന് ജയന്തിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബാലുശേരി പൊലീസ് അന്വേഷണം തുടങ്ങി. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.