Thursday, April 25, 2024
Local NewsNews

എരുമേലി സര്‍വ്വസിദ്ധി വിനായക ക്ഷേത്രത്തില്‍ തുലാഭാരതട്ട് സമര്‍പ്പിച്ചു

എരുമേലി:ശബരിമല തീര്‍ഥാടന കേന്ദ്രമായ എരുമേലിയിലെ സര്‍വ്വസിദ്ധി വിനായക ക്ഷേത്രത്തില്‍ തുലാഭാര സമര്‍പ്പണവും – ആദ്യ വഴിപാടും നടത്തി. രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമവും വിശേഷാല്‍ പൂജക്കും ശേഷം 9.30 ന് തുലാഭാര തട്ടിന്റെ സമര്‍പ്പണചടങ്ങ് നടന്നത്.                                                                             

ക്ഷേത്രം മേല്‍ശാന്തി മഹേഷ് ഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. പാറത്തോട് വെച്ചൂക്കുന്നേല്‍ സൗകാന്ത് വിജയന്‍ തുലാഭാരത്തട്ടിന്റെ സമര്‍പ്പണം നടത്തിയത് .

തുടര്‍ന്ന് ആദ്യ തുലാഭാരം ചെയര്‍മാന്‍ വി.എസ്.വിജയന്‍ വഴിപാട് നടത്തി.

മാന്നാര്‍ മുരുകനാചാരിയുടെ നേതൃത്വത്തില്‍ മധുരയില്‍ നിന്നും വന്ന കലാകാരന്മാരാണ് വൃതനിഷ്ടയോടെ ക്ഷേത്രസന്നിധിയില്‍ താമസിച്ച് പിച്ചളയില്‍ പൊതിഞ്ഞ തുലാഭാര തട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

തുടര്‍ന്ന് ഷേര്‍മൌണ്ട് പബ്ലിക് സ്‌കൂളിലെ മലയാളം അദ്ധ്യാപിക ഡോ. അനില.ജി.നായര്‍ ആചാരങ്ങളും അനുഷ്ടാനങ്ങളും സംബന്ധിച്ച് പ്രഭാഷണം നടത്തി. ചടങ്ങില്‍ നൂറുകണക്കിന് ഭക്തജനങ്ങളും പങ്കെടുത്തു.