Wednesday, May 15, 2024
BusinessindiaNews

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്ര നേട്ടം.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്ര നേട്ടം.ആദ്യമായി സെന്‍സെക്‌സ് 50,000 പോയിന്റ് കടന്നു.300 പോയന്റ് ഉയര്‍ന്ന് 50014.55 പോയിന്റില്‍ എത്തുകയായിരുന്നു.നിഫ്റ്റിയും നേട്ടമുണ്ടാക്കുന്നുണ്ട്.നിഫ്റ്റി ആദ്യമായി 14,700 പോയന്റ് കടന്നു.റിലയന്‍സ് ഇന്‍ഡ്ട്രീസാണ് ഓഹരി വിപണിയില്‍ വ്യാഴാഴ്ച നേട്ടം കൊയ്ത ഭീമന്‍.കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിപണി 50,000ത്തോട് അടുത്തിരുന്നു.കോവിഡ് ഭീതി ഒഴിഞ്ഞതോടെയാണ് കുതിച്ചുചാട്ടമെന്നാണ് വിലയിരുത്തല്‍.

രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ചതാണ് നിക്ഷേപകരെ ഉത്സാഹത്തിലാക്കിയത്. കൂടാതെ യു.എസ് പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റതും ഇന്ത്യന്‍ വിപണിയുടെ പ്രതീക്ഷക്ക് ആക്കം കൂട്ടി.യു.എസ്-ചൈന വ്യാപാരയുദ്ധത്തിന് അയവു വരുമെന്ന നിഗമനവും വിപണിയിലേക്ക് ഒഴുകുന്ന വിദേശ നിക്ഷേപവും വിപണിക്ക് ആവേശമായി. ബജറ്റില്‍ സമ്പദ്‌വ്യവസ്ഥയെ കരകയറ്റുന്ന പ്രഖ്യാപനങ്ങളുണ്ടായേക്കാമെന്ന പ്രതീക്ഷയും വിപണിക്ക് നേട്ടമായി.യു.എസ് വിപണിയും മറ്റ് ഏഷ്യന്‍ വിപണികളും നേട്ടമുണ്ടാക്കുന്നുണ്ട്.