Sunday, May 19, 2024
indiaNewsObituarySportsworld

ഇന്ത്യന്‍ അത്ലറ്റിക്‌സ് പരിശീലകന്‍ നിക്കൊളായ് മരിച്ച നിലയില്‍…

മധ്യ, ദീര്‍ഘദൂരയിനങ്ങളിലെ ഇന്ത്യന്‍ അത്‌ലറ്റിക് താരങ്ങളുടെ പരിശീലകന്‍ നിക്കൊളായ് സ്‌നസരേവിനെ (72) പട്യാല നാഷനല്‍ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം അറിവായിട്ടില്ല. ബെലാറൂസ് സ്വദേശിയാണ്.പ്രീജ ശ്രീധരന്‍, കവിത റൗത്ത് എന്നിവര്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയത് നിക്കൊളായിയുടെ ശിക്ഷണത്തിലാണ്. 2005ലാണ് ആദ്യമായി ഇന്ത്യയിലെത്തുന്നത്. 2019ല്‍ മടങ്ങിപ്പോയി. ഒളിംപിക്‌സിനു യോഗ്യത നേടിയ സ്റ്റീപ്പിള്‍ചെയ്‌സ് താരം അവിനാശ് സാബ്ലെയെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞ ദിവസമാണു തിരിച്ചെത്തിയത്.