Tuesday, May 7, 2024
indiaNewspolitics

ഇത്തവണ പേപ്പര്‍ രഹിത ബജറ്റ്; ഇത് ചരിത്രത്തിലാദ്യം

കൊവിഡ് മൂലം പ്രതിസന്ധിയിലായ ഇന്ത്യന്‍ സമ്ബത് വ്യവസ്ഥയ്ക്ക് ഊന്നല്‍ നല്‍കുന്നതാകും ഇത്തവണത്തെ കേന്ദ്ര ബജറ്റെന്നാണ് പ്രതീക്ഷ. കൊവിഡ് മഹാമാരിക്ക് പിന്നാലെ രാജ്യം ഇതുവരെ അഭിമുഖീകരിക്കാത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ഇതിന് ശേഷം ആദ്യം പ്രഖ്യാപിക്കുന്ന ബജറ്റ് എന്നതിലുപരി മറ്റ് ചില കൗതുകം നിറഞ്ഞ പ്രത്യേകതകളുമുണ്ട് ഇത്തവണത്തെ കേന്ദ്ര ബജറ്റിന്.

ചരിത്രത്തിലാദ്യമായി പ്രിന്റ് ചെയ്ത പേപ്പറില്ലാതെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് പേപ്പറില്‍ അച്ചടിച്ച്‌ വിതരണം ചെയ്യാതെ കമ്ബ്യൂട്ടറില്‍ ടൈപ്പ് ചെയ്ത സോഫ്റ്റ് കോപ്പിയായാണ് ഇത്തവണ വിതരണം ചെയ്യുക. കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് നടപടി.

കഴിഞ്ഞ വര്‍ഷം ബാഹി ഖാട്ട അഥവാ തുകല്‍ സഞ്ചിയില്‍ ബജറ്റ് കൊണ്ടുവന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കൗതുകം സൃഷ്ടിച്ചിരുന്നു. കൊളോണിയല്‍ കാലം മുതല്‍ ബ്രീഫ്കേസിലാണ് ബജറ്റ് പേപ്പറുകള്‍ കൊണ്ടുവന്നിരുന്നത്. ഈ രീതിയാണ് നിര്‍മലാ സീതാരാമന്‍ പൊളിച്ചെഴുതിയത്.