Tuesday, April 30, 2024
indiaNewspolitics

അവരെന്താ ജ്യോതിഷികളാണോ….? പ്രിയങ്ക ഗാന്ധി 

ലക്‌നൗ : ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 180 സീറ്റുകളില്‍ കൂടുതല്‍ നേടില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ സഹറാന്‍പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
എന്ത് കണക്കുക്കൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് ബിജെപി 400 സീറ്റുകള്‍ നേടുമെന്ന് പറയുന്നത്. അവരെന്താ ജ്യോതിഷികളാണോ…?   ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ എന്തോ കൃത്രിമം ചെയ്തുവച്ചിരിക്കുന്നത് കൊണ്ടാണ് 400 സീറ്റുകള്‍ നേടുമെന്ന് അവര്‍ ഉറപ്പിച്ചുപറയുന്നത്. ഇന്ന് നമ്മുടെ രാജ്യത്ത് യാതൊരു കൃത്രിമത്വവും കാണിക്കാതെ വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ ബിജെപിക്ക് 180ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. 180 സീറ്റിന് താഴെ മാത്രമേ അവര്‍ നേടുകയുള്ളൂ. ജനങ്ങള്‍ക്ക് മാറ്റം ആവശ്യമാണ്. ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയത്തില്‍ അവര്‍ക്ക് താത്പര്യമില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സാധാരണക്കാരന്റെ ജീവിതത്തില്‍ യാതൊരു വികസനവും സംഭവിച്ചിട്ടില്ല. അവര്‍ക്ക് ജോലികള്‍ കിട്ടുന്നില്ല. സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങളുടെ കയ്യില്‍ പണമില്ല. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ നരേന്ദ്രമോദി കണ്ടില്ലെന്ന് നടിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.