Thursday, May 9, 2024
keralaNewsObituary

അന്തരിച്ചു.

പ്രശസ്ത നാടക കൃത്തും സംവിധായകനുമായ ഓണംതുരുത് രാജശേഖരൻ (71) അന്തരിച്ചു.പ്രശസ്ത നാടകകൃത്തും, സംവിധായകനുമായ ഏറ്റുമാനൂർ ഓണംത്തുരുത് രാജശേഖരൻ അന്തരിച്ചു.സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2മണിക്ക് വീട്ടുവളപ്പിൽ നടക്കും.നാടക രചനയ്ക്ക് മൂന്നു തവണ ദേശീയത്തലത്തിൽ അവാർഡ് ലഭിച്ചിരുന്നു.

1970 മുതൽ തന്നെ ഏകാംഗ നാടകങ്ങൾ എഴുതി സ്കൂൾ, കോളേജ്, പൊതു വേദികളിൽ അവതരിപ്പിച്ചിരുന്നു.രാജധാനി,ശരഭം, അരങ്ങത്തു കുഞ്ഞൻമാർ പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.അരങ്ങത്തു കുഞ്ഞന്മാർ എന്ന നാടകത്തിന് ആദ്യമായി യൂണിവേഴ്സിറ്റി തലത്തിൽ അംഗീകാരം നേടിയിരുന്നു.കഴിഞ്ഞ വർഷത്തെ ബഹ്‌റിൻ പ്രതിഭാപുരസ്‌കാരം ലഭിച്ചിട്ടുണ്ട്