Wednesday, May 15, 2024
indiaNewspolitics

‘അണ്‍പാര്‍ലമെന്ററി’ വാക്കുകളെക്കുറിച്ച് വ്യക്തമാക്കി സ്പീക്കര്‍ ഓം ബിര്‍ള

ന്യൂഡല്‍ഹി: ചില വാക്കുകളെ ‘അണ്‍പാര്‍ലമെന്ററി’ ഗണത്തില്‍ ഉള്‍പ്പെടുത്തിയ നീക്കത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചതോടെ വിശദീകരണം നല്‍കിയിരിക്കുകയാണ് സ്പീക്കര്‍ ഓം ബിര്‍ള. പാര്‍ലമെന്റില്‍ ഒരു വാക്കും നിരോധിച്ചിട്ടില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. എല്ലാ അംഗങ്ങള്‍ക്കും അവരുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു. 1959 മുതലുള്ള ഒരു പതിവ് ചട്ടം മാത്രമാണിത്. ഒരു വാക്കും ഇവിടെ നിരോധിക്കപ്പെട്ടിട്ടില്ല. എല്ലാ അംഗങ്ങള്‍ക്കും അവരവരുടെ വീക്ഷണങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാം. ആ അവകാശം ആര്‍ക്കും തന്നെ തട്ടിയെടുക്കാന്‍ കഴിയില്ല. പക്ഷെ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും അഭിപ്രായ പ്രകടനം നടത്തുമ്പോഴും പാര്‍ലമെന്റിന്റെ മര്യാദകള്‍ അനുസരിച്ചിരിക്കണം എന്നതാണ് കാര്യമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

‘അണ്‍പാര്‍ലമെന്ററി’ വാക്കുകളെക്കുറിച്ച് നേരത്തെ ഒരു പുസ്തകം തന്നെ പുറത്തിറക്കുമായിരുന്നു. പേപ്പര്‍ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇക്കാര്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ഏവരെയും അറിയിച്ചത്. ഒരു വാക്കുകളും ഇവിടെ നിരോധിച്ചിട്ടില്ല. പാര്‍ലമെന്റിന്റെ മര്യാദകള്‍ക്കനുസരിച്ച് ചില വാക്കുകള്‍ ഒഴിവാക്കുകയും അവയേതാണെന്ന് വ്യക്തമാക്കുകയുമാണ് ചെയ്തതെന്നും ഇതൊരു പുതിയ നടപടിയല്ലെന്നും സ്പീക്കര്‍ അറിയിച്ചു. നേരത്തെ ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ ബുക്ക്ലെറ്റിലും സമാനരീതിയില്‍ ചില വാക്കുകള്‍ ‘അണ്‍പാര്‍ലമെന്ററി’ ആയി രേഖപ്പെടുത്തിയിരുന്നു. ജുംലജീവി, ബാല്‍ ബുദ്ധി, കൊവിഡ് സ്പ്രഡ്ഡര്‍, സ്നൂപ്ഗേറ്റ് എന്നീ പദങ്ങളും സാധാരണയായി ഉപയോഗിച്ച് വരുന്ന വാക്കുകളായ മവെമാലറ, മയൗലെറ, യലൃേമ്യലറ, രീൃൃൗു,േ റൃമാമ, വ്യുീരൃശ്യെ, ശിരീാുലലേി േതുടങ്ങിയ വാക്കുകളും ‘അണ്‍പാര്‍ലമെന്ററി’ ഗണത്തില്‍ ഉള്‍പ്പെടുത്തി.

ഇത്തരത്തിലുള്ള നീക്കങ്ങള്‍ രാജ്യത്ത് കാലാകാലങ്ങളായി നടക്കുന്ന പതിവ് കാര്യമാണ്. രാജ്യത്തെ വിവിധ നിയമനിര്‍മാണ സമിതികള്‍ ചേര്‍ന്ന് സഭയില്‍ പ്രയോഗിക്കാന്‍ പാടില്ലാത്ത പദങ്ങളും വാക്കുകളും പ്രയോഗങ്ങളും ഉള്‍പ്പെടുത്തി പുസ്തക രൂപത്തില്‍ ഇറക്കാറുണ്ട്. ഇത്തരത്തില്‍ സഭയില്‍ നിന്ന് ഒഴിവാക്കേണ്ടതായ 65ഓളം വാക്കുകള്‍ പ്രഖ്യാപിച്ചതില്‍ പ്രതിപക്ഷം അനാവശ്യ വിവാദമായി ഉയര്‍ത്തിയതോടെയാണ് കാര്യങ്ങള്‍ വ്യക്തമാക്കി സ്പീക്കര്‍ രംഗത്തെത്തിയത്.