Sunday, June 16, 2024
indiaNewspolitics

‘അച്ഛനും മുത്തശ്ശിയും പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നേരിട്ട് കണ്ടതാണ്’; രാഹുല്‍

ചണ്ഡീഗഡ്: തന്റെ മുത്തശ്ശിയും – അച്ഛനുമടക്കമുള്ളവര്‍ പ്രധാനമന്ത്രിയായിരുന്ന കാലത്തെ സര്‍ക്കാരുകള്‍ താഴ്ന്ന ജാതിക്കാര്‍ക്ക് എതിരായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് രാഹുല്‍. കുട്ടികാലം മുതല്‍ക്കെ പ്രധാനമന്ത്രിമാരെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും കണ്ടു വളര്‍ന്ന വ്യക്തിയാണ് താനെന്നും ആരെയാണ് ഈ സിസ്റ്റം സഹായിക്കുന്നതെന്ന് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാനയിലെ പഞ്ച്കുളയില്‍ നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ സത്യങ്ങള്‍ വിളിച്ചു പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കാന്‍ വേണ്ടി ശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസ് സര്‍ക്കാരുകളെപ്പറ്റിയുള്ള സത്യം വിളിച്ച് പറഞ്ഞ് കോണ്‍?ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ് രാഹുല്‍. ‘ഞാന്‍ ജനിച്ച നാള്‍ മുതല്‍ ഈ സിസ്റ്റത്തിനുള്ളിലാണ്. ഇതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് ഞാന്‍ എല്ലാം മനസിലാക്കി. ഈ വ്യവസ്ഥിതി തന്നില്‍ നിന്നും മറച്ചു വെയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ല.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, ആര്‍ക്കാണ് അനുകൂലം, അത് ആരെയാണ് സംരക്ഷിക്കുന്നത്, ആരെയാണ് ആക്രമിക്കുന്നത് . ഇതെല്ലാം എനിക്കറിയാം”. ‘എന്റെ മുത്തശ്ശി പ്രധാനമന്ത്രിയായിരുന്നു. എന്റെ പിതാവ് പ്രധാനമന്ത്രിയായിരുന്നു. അവര്‍ക്കൊപ്പവും മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴും ഞാന്‍ അടുത്തേക്ക് പോകുമായിരുന്നു. അവിടെ നടക്കുന്നത് എന്താണെന്നും എങ്ങനെയാണ് ഈ സിസ്റ്റം പ്രവര്‍ത്തിക്കുന്നതെന്നും എനിക്കറിയാം.

നിങ്ങളോട് ഒരു കാര്യം പറയാം, ഈ വ്യവസ്ഥിതി താഴ്ന്ന ജാതിക്കാര്‍ക്കെതിരെ എല്ലാ തലത്തിലും പ്രവര്‍ത്തിച്ചിരുന്നു”- രാഹുല്‍ വെളിപ്പെടുത്തി.