Sunday, June 16, 2024
indiaNewsUncategorized

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വന്‍ തീപിടുത്തം

കൊല്‍ക്കത്ത: കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീപിടുത്തം. സെക്യൂരിറ്റി ചെക് ഇന്‍ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. തീ പിടുത്തത്തെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സും മറ്റ് ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തീയണക്കാനുള്ള നടപടികള്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.