Tuesday, April 30, 2024
educationkeralaNews

സ്‌കൂള്‍ പ്രവേശനോല്‍സവം വെര്‍ച്വലായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി

സ്‌കൂള്‍ പ്രവേശനോല്‍സവം വെര്‍ച്വലായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ജനപ്രതിനിധികളും ആശംസ നേരും. സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കും. കഴിഞ്ഞവര്‍ഷത്തെ ക്ലാസുകള്‍ ആവര്‍ത്തിക്കാതെ ഭേദഗതി വരുത്തും. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ മൂല്യനിര്‍ണയം ജൂണ്‍ ഒന്നുമുതല്‍ 19 വരെയായിരിക്കും. എസ്എസ്എല്‍സി പ്രാക്ടിക്കല്‍ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴുവരെ. എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ ഏഴുമുതല്‍ 25 വരെ.

  • പ്ലസ് ടു ക്ലാസ് ജൂണ്‍ രണ്ടാം ആഴ്ച തുടങ്ങും
  • പ്ലസ്ടു, വിഎച്ച്എസ്ഇ മൂല്യനിര്‍ണയം ജൂണ്‍ 1 മുതല്‍ 19 വരെ. ടടഘഇ ജൂണ്‍ ഏഴുമുതല്‍ 25 വരെ.
  • ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴുവരെ
  • എസ്എസ്എല്‍സി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി
  • പ്ലസ് വണ്‍ പരീക്ഷ നടത്തണോയെന്നതില്‍ തീരുമാനം മുഖ്യമന്ത്രിക്കുവിട്ടു
  • 27 ലക്ഷം കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കും. ഒന്‍പതുലക്ഷം പേര്‍ക്ക് യൂണിഫോം