Thursday, May 9, 2024
BusinesskeralaNews

സ്വര്‍ണവില ; പവന് അമ്പതിനായിരം കടന്നു

തിരുവനന്തപുരം: സ്വര്‍ണവില പവന് ചരിത്രത്തിലാദ്യമായി അമ്പതിനായിരം രൂപ കടന്നു. പവന് 50,400 ആണ് നിലവില്‍ വില. സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുന്നു. ഒരു ഗ്രാമിന് 6,300ഉം ആണ് പുതിയ വില. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവാണ് കേരളത്തിലും വില കൂടാന്‍ കാരണം. എപ്പോള്‍ വേണമെങ്കിലും പവന് അമ്പതിനായിരം കടക്കാമെന്ന നില നേരത്തെ ഉണ്ടായിരുന്നു.