Saturday, April 27, 2024
indiaNewsObituary

കശ്മീരില്‍ വാഹനാപകടത്തില്‍ പത്ത് മരണം

ശ്രീനഗര്‍: ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോയ പാസഞ്ചര്‍ ടാക്‌സി അപകടത്തില്‍പ്പെട്ട് പത്ത് മരണം. പുലര്‍ച്ചെ 1.15ഓടെ റാംബനിലാണ് സംഭവം. വാഹനം 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ജമ്മു – ശ്രീനഗര്‍ ദേശീയപാതയിലൂടെ സഞ്ചരിക്കവെയാണ് വാഹനം അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പൂര്‍ണമായി അവസാനിച്ചിട്ടില്ല. പ്രദേശത്ത് നേരിയ മഴയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമായിരുന്നു. വാഹനം വീണ ചെങ്കുത്തായ ഭാഗത്തേക്ക് ഇറങ്ങലും ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. അപകടത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ വരും മണിക്കൂറുകളില്‍ അറിയാന്‍ സാധിക്കും.