സേനയില്‍ അച്ചടക്ക ലംഘനം അനുവദിക്കില്ല: പൊലീസ് മേധാവി
തിരുവനന്തപുരം: അച്ചടക്ക ലംഘനം സേനയില്‍ അനുവദിക്കില്ലെന്നും അത്തരക്കാര്ക്കെതിതെ കര്‍ശന നടപടിയുണ്ടാകുമെന്നും പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് ഉറപ്പ് നല്കി. പൊലീസ് സ്റ്റേഷനില്‍ നിന്നും പൊതുജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ മെച്ചപ്പെടുത്തും. സൈബര്‍ ക്രൈം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നീ കേസില്‍ ശക്തമായ നടപടിയുണ്ടാകും. ലഹരിക്കെതിരെ ഓരോ റെയ്ഞ്ച് അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ടീം ഉണ്ടാകും. ലഹരി പിടികൂടുമ്പോള്‍ പരിശോധന ഫലം വേഗത്തില്‍ കിട്ടാനുള്ള നടപടി സ്വീകരിക്കും. ക്രിമിനല്‍ കേസ് പ്രതികളായ പൊലിസുകാര്‍ക്കെതിരായ നടപടി കള്‍ തുടരും. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരായ കേസ് പരിശോധിക്കാമെന്ന് പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് അദ്ദേഹം വ്യക്തമാക്കി.