Friday, May 17, 2024
indiakeralaNews

വിമാന യാത്രാ; വിവിഐപി പ്രോട്ടോകോള്‍ പരിഷ്‌ക്കരിക്കും വ്യോമസേന

ദില്ലി: വിവിഐപികള്‍ക്കുള്ള വിമാന യാത്രാ പ്രോട്ടോകോള്‍ പരിഷ്‌ക്കരിക്കുമെന്ന് വ്യോമസേന. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 14 പേരുടെ മരണത്തിനിടയാക്കിയ കൂനൂര്‍ ഹെലിക്കോപ്ടര്‍ അപകട അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രോട്ടോകോള്‍ പരിഷ്‌ക്കരിക്കുമെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷ്യല്‍ വി ആര്‍ ചൌധരി അറിയിച്ചു. സംഭവത്തില്‍ സുതാര്യമായ അന്വേഷണം ഉറപ്പാക്കുമെന്നും വ്യോമസേന മേധാവി പറഞ്ഞു.സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ അടക്കം 14 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്കടര്‍ അപകടം വ്യോമസേനയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിരുന്നു. സുരക്ഷാ വീഴ്ച്ച സംബന്ധിച്ചും വലിയ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമസേന മേധാവിയുടെ പ്രതികരണം. ”കൂനൂര്‍ ഹെലികോപ്കടര്‍ അപകടം ദാരുണമായ സംഭവമാണ്. എന്താണ് സംഭവിച്ചതെന്നതില്‍ വ്യോമസേനയുടെ പ്രത്യേക അന്വേഷണം തുടരുകയാണ്”. അന്തിമ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രധാന വ്യക്തകള്‍ക്കുള്ള വിമാനയാത്ര പ്രോട്ടോകോളില്‍ മാറ്റം വരുത്തുമെന്നും എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി വ്യക്തമാക്കി.