Saturday, May 18, 2024
EntertainmentkeralaNews

യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ്ബാബുവിനെ ഇന്ന് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബുവിനെ ഇന്ന് കൊച്ചിയില്‍ ചോദ്യം ചെയ്യും. ഇന്ന് മുതല്‍ ജൂലൈ 3 വരെയാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. 

മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയനുസരിച്ച് ഈ ദിവസങ്ങളില്‍ വിജയ് ബാബു അന്വേഷണ സംഘത്തിന് മുന്നിലെത്തണം.

രാവിലെ 9 മുതല്‍ വൈകീട്ട് ആറു വരെയാണ് ചോദ്യം ചെയ്യുക. തെളിവെടുപ്പിനും അന്വേഷണ സംഘം കൊണ്ടുപോകും.

കഴിഞ്ഞ ദിവസമാണ് കര്‍ശന ഉപാധികളോടെ വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

വിദേശത്തേക്ക് കടന്ന് ജാമ്യത്തിന് ശ്രമിച്ചതില്‍ തെറ്റില്ലെന്ന് പറഞ്ഞ കോടതി പുതിയ പാസ്പോര്‍ട്ട് ലഭിച്ചെങ്കില്‍ അത് പൊലീസിന് കൈമാറാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ശാരീരിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെ ആയിരുന്നോ അല്ലയോ തുടങ്ങിയ കാര്യങ്ങള്‍ ജാമ്യഘട്ടത്തില്‍ അല്ല, വിചാരണ സമയത്ത് പരിശോധിക്കേണ്ട കാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.