Saturday, May 18, 2024
keralaNewspolitics

യു ഡി എഫില്‍ ഘടക കക്ഷിയായി പ്രവേശിക്കും മാണി സി കാപ്പന്‍.

എല്‍ ഡി എഫ് വിട്ട് യു ഡി എഫില്‍ ചേരുമെന്ന് പരസ്യമായി വെളിപ്പെടുത്തി മാണി സി കാപ്പന്‍. യു ഡി എഫില്‍ ഘടക കക്ഷിയായി പ്രവേശിക്കുമെന്നും അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വെളിപ്പെടുത്തി. അതേസമയം എ കെ ശശീന്ദ്രന്റെ കൂടെയുള്ള വിഭാഗം എല്‍ ഡി എഫില്‍ ഉറച്ച് നിന്നോട്ടെ എന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു.എന്‍ സി പി ദേശീയ നേതൃത്വം തനിക്കൊപ്പമാണെന്ന പ്രതീക്ഷയും കാപ്പന്‍ പങ്കുവച്ചിട്ടുണ്ട്.ഇതോടെ തിരഞ്ഞെടുപ്പിന് മുന്‍പായി എന്‍ സി പി കേരളത്തില്‍ പിളരുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. അതേ സമയം കാപ്പന്‍ യു ഡി എഫിലേക്ക് പോകരുതെന്ന് എ കെ ശശീന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. തങ്ങള്‍ക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞെന്നുംദേശീയ നേതൃത്വം തങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അറിയിച്ചു. പ്രതിപക്ഷ നേതാവ് നടത്തുന്ന ഐശ്വര്യ കേരളയാത്ര കോട്ടയത്ത് എത്തുമ്‌ബോള്‍ കാപ്പന്‍ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.