Wednesday, May 15, 2024
keralaNewspolitics

മുന്നറിയിപ്പുമായി ജലീല്‍

ചന്ദ്രിക ദിനപത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസ് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുന്നതിനിടെ പി.കെ കുഞ്ഞാലിക്കുട്ടിക്ക് മുന്നറിയിപ്പുമായി മുന്‍മന്ത്രി കെ.ടി. ജലീല്‍.

കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുയീന്‍ അലി തങ്ങള്‍ക്കെതിര നടപടിയെടുത്താല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ജലീല്‍ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇ.ഡിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖകള്‍ കൈയില്‍ ഉണ്ടെന്ന് ജലീല്‍ അവകാശപ്പെട്ടു. അത് പുറത്ത് വന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ ജീവിതം പോലും അവസാനിപ്പിക്കേണ്ടി വരുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.