മുഖ്യമന്ത്രിയുടെ സുരക്ഷ പാര്‍ട്ടി ഏറ്റെടുത്താല്‍ ഒരാളും അടുക്കില്ലെന്ന് കോടിയേരി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷ തങ്ങള്‍ ഏറ്റെടുത്താല്‍ ഒരാളും അടുക്കില്ല. മുഖ്യമന്ത്രിക്ക് നേരെ എറിയുന്ന ഓരോ കല്ലും തിരിച്ചെറിയാന്‍ പറ്റിയ ആളുകള്‍ ഇടതു പക്ഷത്തുണ്ടെന്നും, പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ഏറ്റെടുത്താല്‍ ഒരാളും അടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയത് പലര്‍ക്കും ഇഷ്ടമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എല്‍ഡിഎഫ് ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.
സര്‍ക്കാരിനെ പുറത്താക്കണം എന്നാണ് പ്രതിപക്ഷ ശ്രമം. പ്രതിപക്ഷത്തിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും കോടിയേരി പറഞ്ഞു.
സ്വപ്ന സുരേഷ് കേന്ദ്ര ഏജന്‍സികളുടെ കളിപ്പാവയാണ്. ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തേണ്ട കാര്യമുണ്ടോ. പ്രതിപക്ഷം അപസര്‍പ്പക കഥകള്‍ മെനയുകയാണ്. സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ വസ്തുതകള്‍ ഉണ്ടെങ്കില്‍ അന്വേഷണം നടത്തട്ടെ. സത്യം കണ്ടെത്തട്ടെ.
എല്‍ ഡി എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത് പലര്‍ക്കും ഇഷ്ടം ആയിട്ടില്ല. ഇത് എതിരാളികളുടെ സമനില തെറ്റിച്ചു. പ്രതിപക്ഷം സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും കോടിയേരി ആരോപിച്ചു.