Sunday, May 19, 2024
keralaNews

മലബാര്‍ സിമന്റ്‌സ് അഴിമതി; 3 പ്രതികളെ ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ മൂന്നുപ്രതികളെ ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. മുന്‍ചീഫ് സെക്രട്ടറി ജോണ്‍ മത്തായി അടക്കം മൂന്നുപ്രതികള്‍ വിചാരണ നേരിടണം. തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. 2011ലാണ് സര്‍ക്കാര്‍ ഉത്തരവ് വന്നത്. മുന്‍ എം.ഡിമാരായ എന്‍. കൃഷ്ണകുമാര്‍, ടി.പത്മനാഭന്‍ നായര്‍ എന്നിവരാണ് വിചാരണ നേരിടേണ്ട മറ്റ് രണ്ടുപേര്‍.സിമന്റ് നിര്‍മാണത്തിലെ അസംസ്‌കൃത വസ്തുവായ ഫ്‌ലൈ ആഷ് എത്തിക്കാന്‍ വിവാദ വ്യവസായ വി.എം. രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനവുമായി ഉണ്ടാക്കിയ കരാറാണ് കേസിനാധാരം. ഇടപാടില്‍ ബാങ്ക് ഗാരന്റി തുകയായ 53 ലക്ഷം പിന്‍വലിച്ചതിലൂടെ മലബാര്‍ സിമന്റ്‌സിനു നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.