Friday, May 17, 2024
keralaNewsObituary

മോര്‍ച്ചറിക്ക് മുന്നില്‍ വൈഗയുടെ ബന്ധുക്കള്‍; ത്രില്ലര്‍ സിനിമ കണ്ട് സനുമോഹന്‍

കാക്കനാട്: വൈഗയെ കൊലപ്പെടുത്തിയ ശേഷം സനുമോഹന്‍ യാതോരു കുറ്റബോധവുമില്ലാതെ അടിച്ചുപൊളിച്ച് നടക്കുകയായിരുന്നുവെന്ന് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈഗയുടെ മൃതദേഹം വിട്ടുകിട്ടാനായി ബന്ധുക്കള്‍ എറണാകുളം ജനറല്‍ ആശുപത്രിക്കു മുന്നില്‍ വിങ്ങലോടെ നില്‍ക്കുമ്‌ബോള്‍ സനുമോഹന്‍ തിയേറ്ററില്‍ കയറി സിനിമ കാണുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. കൊലപാതകത്തിനു ശേഷം കേരളത്തിലും കോയമ്ബത്തൂരിലുമായി കറങ്ങിനടന്ന സനുമോഹന്‍ ആ സമയം കോയമ്ബത്തൂരിലെ മള്‍ട്ടിപ്ലക്സ് തിയേറ്ററില്‍ പുതുതായി ഇറങ്ങിയ മലയാളം ത്രില്ലര്‍ സിനിമ ആസ്വദിക്കുകയായിരുന്നു. സിനിമ കണ്ടിറങ്ങിയ സനു മോഹന്‍ ദിവസത്തിലേറെ നേരവും ബാറിലും ചൂതാട്ട കേന്ദ്രങ്ങളിലുമായിരുന്നു. യാതോരു കുറ്റബോധവുമില്ലാതെയായിരുന്നു പ്രതിയുടെ പെരുമാറ്റങ്ങള്‍.

കേരളം വിട്ട ശേഷമുള്ള ആര്‍ഭാട ജീവിതത്തെ കുറിച്ച് സനു മോഹന്‍ തന്നെയാണ് അന്വേഷണ സംഘത്തിനു മുന്നില്‍ മനസ്സു തുറന്നത്. മകളുടെ മരണമൊന്നും ഇയാളെ സുഖവാസത്തില്‍നിന്ന് പിന്നോട്ട് നയിച്ചില്ലെന്നും ഇതേക്കുറിച്ചോര്‍ത്ത് ഉത്കണ്ഠപ്പെട്ടിട്ടില്ലെന്നും പൊലീസ് പറയുന്നു. സനു പലപ്പോഴും ഒരു ‘സൈക്കോ’യെപ്പോലെയാണ് പെരുമാറിയിരുന്നതെന്ന് പോലീസുദ്യോഗസ്ഥര്‍ പറയുന്നു.