Sunday, May 19, 2024
keralaNewsObituary

മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു.

മലപ്പുറം ആനക്കയം പന്തല്ലൂരില്‍ മില്ലുംപടിയില്‍ കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. ഒഴുക്കില്‍പ്പെട്ട ഒരു കുട്ടിയെ കാണാതായി. കാണാതായ കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്.പന്തല്ലൂര്‍ കൊണ്ടോട്ടി വീട്ടില്‍ ഹുസൈന്റെ മകള്‍ ഫാത്തിമ ഇസ്റത്ത്, അബ്ദുറഹിമാന്റെ മകള്‍ ഫാത്തിമ ഫിദ എന്നിവരാണ് മരിച്ചത്. മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. സഹോദരങ്ങളുടെ മക്കളാണ് ഇവര്‍.ബന്ധുവിട്ടീല്‍ വിരുന്നെത്തിയതായിരുന്നു ഇവര്‍. ഇവര്‍ക്കൊപ്പം ഒരാണ്‍കുട്ടിയും ഉണ്ടായിരുന്നു. ഈ കുട്ടി രക്ഷപ്പെട്ടതായാണ് വിവരം.