Saturday, May 18, 2024
keralaNews

ബിനീഷ് കോടിയേരി ജാമ്യം തേടി കര്‍ണാടക ഹൈക്കോടതിയില്‍.

മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി ജാമ്യം തേടി കര്‍ണാടക ഹൈക്കോടതിയില്‍. ബിനീഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും.അതേസമയം ജാമ്യാപേക്ഷ ഇപ്പോള്‍ പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. തങ്ങള്‍ക്ക് തെളിവുകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ഇഡി അഭ്യര്‍ഥിച്ചു.മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയില്‍ എടുത്ത ബിനീഷിനെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.