Tuesday, May 14, 2024
Local NewsNews

എരുമേലിയില്‍ ഇന്ന് രണ്ട് അപകടം;17 പേര്‍ക്ക് പരിക്ക്

എരുമേലി: ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ ഇന്ന് 23/12 ശനിയാഴ്ച വെളുപ്പിന് ഉണ്ടായ രണ്ട് അപകടങ്ങളില്‍ 17 പേര്‍ക്ക് പരിക്കേറ്റു.എരുമേലി പൊലീസ് സ്റ്റേഷന് സമീപമുള്ള പാര്‍ക്കിംഗ് മൈതാനത്ത് നിന്ന് നിയന്ത്രണം തെറ്റി തീര്‍ഥാടക വാഹനം ഹൈവേ മറികടന്ന് തോട്ടില്‍ പതിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്ക്. തമിഴ് നാട് നിന്നുള്ള തീര്‍ഥാടക വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ശനി വെളുപ്പിന് 4:30 നാണ് സംഭവം.എരുമേലി – പമ്പ സംസ്ഥാന പാതയില്‍ അട്ടിവളവില്‍ വെളുപ്പിന് വീണ്ടും തീര്‍ത്ഥാടക വാഹനം മറിഞ്ഞു , എന്നാല്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. രണ്ട് അപകട സ്ഥലത്തും പോലീസ് എത്തി നടപടികള്‍ സ്വീകരിച്ചു ,

എരുമേലി ഉണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ …..

1.ഗോകുല്‍ 16
2, ലക്ഷ്മണന്‍ 40
3. നരേന്ദ്രന്‍ 36/ (ഡ്രൈവര്‍)
4. സത്യനാഥന്‍ 29
5. വെട്രിവേല്‍ 31
6. പ്രഭാകരന്‍ 34
7. നന്ദകുമാര്‍ 28
8.ചന്ദ്രശേഖരന്‍ 45
9.ഗണേഷ് 28
10.ശിവദാസ് 58
11. വിജയകുമാര്‍ 46
12. മഹാലിംഗം 63
13 , രാംകുമാര്‍ – 33
14. സുരേന്ദ്രന്‍ – 30
എല്ലാവരും തമിഴ്നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ കൊടുമാരഹള്ളിയില്‍ നിന്നുള്ളവരാണ് .

കണമല അപകടത്തില്‍ പരിക്കേറ്റവര്‍ …..
1. മാരി – 60
2. റോസ് ലെറ്റ് – 54
3. ശിവദാസ് – 58