Saturday, May 18, 2024
HealthkeralaNews

കോവിഡ് പ്രോട്ടോകോള്‍ ലംഘനം: ഇടുക്കിയില്‍ കര്‍ശന പരിശോധന

ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ കര്‍ശന പരിശോധന തുടരുന്നു. പോലീസ് സ്റ്റേഷനുകളില്‍ അത്യാവശ്യ ഡ്യൂട്ടിക്ക് ശേഷം ഉള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള കര്‍ശന പരിശോധനകള്‍ക്കായി നിയോഗിച്ചിരുന്നു.

അഡീഷണല്‍ എസ് പി എസ് സുരേഷ് കുമാര്‍ ഉള്‍പ്പെടെ ജില്ലയിലെ എല്ലാ ഡിവൈഎസ്പി മാരും എസ്എച്ഒ മാരും 273 എസ് ഐ/ എഎസ് ഐ ആരും ഉള്‍പ്പെടെ 773 പോലീസ് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.

പരിശോധനകളുടെ ഭാഗമായി വിവിധ തരത്തിലുള്ള കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി. 166 ആളുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 1240 പേര്‍ക്കെതിരേ പെറ്റികേസെടുത്തു. 4267 ആളുകളെ താക്കീത് ചെയ്ത് വിട്ടയച്ചു. ജില്ലയിലെ നാല് അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പോലീസും മറ്റ് ഇതര വകുപ്പുകളും സംയുക്ത പരിശോധന നടത്തി.