Saturday, May 18, 2024
keralaNewspolitics

പ്രസംഗം പ്രകോപനപരം പി.സി.ജോര്‍ജിനെ തിരഞ്ഞ് പൊലീസ് ഈരാറ്റുപേട്ടയില്‍

പി.സി.ജോര്‍ജിന്റെ വെണ്ണലയിലെ പ്രസംഗം പ്രകോപനപരമെന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി. പ്രസംഗം മതസ്പര്‍ദ്ധയ്ക്കും ഐക്യം തകരാനും കാരണമാകും. പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഉത്തരവിലാണ് കോടതി പരാമര്‍ശം.

പി.സി.ജോര്‍ജിനെ തേടി പൊലീസ്. പി.സി.ജോര്‍ജിന്റെ ഈരാറ്റുപേട്ടയില്‍ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘമാണ് ഈരാറ്റുപേട്ടയിലെത്തിയത്.