Thursday, May 16, 2024
keralaNewsObituary

പ്രമുഖ സംഗീത സംവിധായകനായിരുന്ന പരേതനായ എം.കെ. അര്‍ജുനന്‍ മാസ്റ്ററുടെ ഭാര്യ ഭാരതി അന്തരിച്ചു.

മലയാളത്തിന്റെ പ്രമുഖ സംഗീത സംവിധായകനായിരുന്ന പരേതനായ എം.കെ. അര്‍ജുനന്‍ മാസ്റ്ററുടെ ഭാര്യ ഭാരതി(79) അന്തരിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അമ്പലമുകളിലുള്ള റിഫൈനറി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെ 11.30നായിരുന്നു അന്ത്യം. സംസ്‌കാരം പള്ളുരുത്തി പൊതുശ്മശാനത്തില്‍ വൈകിട്ടു നടക്കും.മക്കള്‍: അശോകന്‍, അനി, രേഖ, നിമ്മി, ശ്രീകല. മരുമക്കള്‍: സുഗന്ധി, റാണി, മോഹനന്‍, അംബുജാക്ഷന്‍, ഷൈന്‍. 2020 ഏപ്രില്‍ ആറിനായിരുന്നു അര്‍ജുനന്‍ മാസ്റ്ററുടെ വേര്‍പാട്.