Tuesday, April 30, 2024
keralaNews

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പിങ്ക് പോളിംഗ് സ്റ്റേഷൻ ആനക്കൽ സെന്റെ ആന്റെണീസ് സ്കൂളിൽ

കാഞ്ഞിരപ്പള്ളി : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ മണ്ഡലങ്ങളിലും ഒരു പിങ്ക് പോളിംഗ് സ്റ്റേഷൻ എന്ന ആശയം ഇത്തവണ പ്രാവർത്തികമായി. ഇതുപ്രകാരം പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പിങ്ക് പോലീസ് സ്റ്റേഷൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആനക്കൽ സെൻറ് ആൻറണീസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിലെ 68 ആം നമ്പർ പോലീസ് സ്റ്റേഷൻ ആണ് .ഇവിടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് വനിത ഉദ്യോഗസ്ഥരാണ്. സുരക്ഷാ ചുമതല ഉൾപ്പെടെ നൽകിയിരിക്കുന്നത് വനിതാ പോലീസിനുമാണ്. 68 ആം നമ്പർ പോലീസ് സ്റ്റേഷൻ ആണ് .ഇവിടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് വനിത ഉദ്യോഗസ്ഥരാണ്.സുരക്ഷാ ചുമതല ഉൾപ്പെടെ നൽകിയിരിക്കുന്നത് വനിതാപോലീസിനുമാണ്.ഈ പിങ്ക് പോളിംഗ് സ്റ്റേഷനിൽ, പ്രിസൈഡിംഗ് ഓഫീസർ ചാന്ദിനി ജേക്കബിന്റെ നേതൃത്വത്തിലാണ് ഈ പോളിംഗ് സ്റ്റേഷനിലെ കാര്യങ്ങൾ നിയന്ത്രിക്കപ്പെടുന്നത്.ബൂത്ത് ലെവൽ ഓഫീസർ സുഷമ്മ കെ കെ,ഫസ്റ്റ് പോളിങ് ഓഫീസർ ഷൈലജ കെ എൻ,സെക്കൻഡ് പോളിങ് ഓഫീസർ ഷർമിള സി എച്ച്, തേർഡ് പോളിങ് ഓഫീസർ മെർലി സഖറിയാ എന്നിവരാണ് മറ്റ് പോളിംഗ് ഉദ്യോഗസ്ഥർ.പിങ്ക് പോളിംഗ് സ്റ്റേഷന്റെ സുരക്ഷാ ചുമതല വഹിക്കുന്നത് സിപിഒ പ്രീതയാണ്. സ്ത്രീ സമത്വത്തിനും ശാക്തീകരണത്തിനും ഏറെ പ്രതീക്ഷ നൽകുന്നതാണ് ഇത്തരം സംരംഭങ്ങൾ.