Wednesday, May 15, 2024
keralaNewspolitics

പൂഞ്ഞാറില്‍ നിന്നും ഒരു ഇടതു പക്ഷ എംഎല്‍എ ഉണ്ടായിരിക്കുമെന്ന് അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അടുത്ത പിണറായി സര്‍ക്കാരിനെ പിന്തുണയ്ക്കുവാന്‍ പൂഞ്ഞാറില്‍ നിന്നും ഒരു ഇടതു പക്ഷ എംഎല്‍എ ഉണ്ടായിരിക്കുമെന്ന് അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. മണ്ഡലത്തില്‍ ഇത്തവണ ഇടതു മുന്നണിയുടെ വിജയം സുനിശ്ചിതമാണ്. ആരൊക്കെ എന്തൊക്കെ നുണ പ്രചാരണങ്ങളും വ്യക്തിഹത്യകളും നടത്തിയാലും, വര്‍ഗീയ ദ്രുവീകരണത്തിന് ശ്രമിച്ചാലും ഇത്തവണ ഇതൊന്നും പൂഞ്ഞാറില്‍ വില പോകില്ല. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ മുന്‍ നിര്‍ത്തിയാണ് താന്‍ ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. പക്ഷെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കേരളം അതിവേഗം മുന്നോട്ട് കുതിച്ചപ്പോഴും, പൂഞ്ഞാര്‍ കിതച്ചു. ഇനിയതുണ്ടാകില്ല. പൂഞ്ഞാറിനാവശ്യം ഭരണകക്ഷിയുടെ ഭാഗമായിട്ടുള്ള ഒരു എംഎല്‍എ ആണെന്നും പാക്കാനത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ഇദ്ദേഹം വ്യക്തമാക്കി.