Saturday, May 18, 2024
keralaNewspolitics

പിണറായി, ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; പ്രിയങ്ക ഗാന്ധി

തിരുവനന്തപുരം: ബിജെപിക്കൊപ്പം നിന്ന് എന്റെ സഹോദരന്‍ രാഹുല്‍ഗാന്ധിയെ ആക്രമിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി ഒത്തു കളിക്കുന്ന ആളാണെന്ന്    എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.  പത്തനംതിട്ടയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി നടത്തിയ പൊതുയോഗത്തില്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. ഒട്ടേറെ അഴിമതി ആരോപണം വന്നിട്ടും ഇതുവരെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടില്ല. പിണറായിക്ക് ബി ജെ പിയുമായി ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണുള്ളതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ മാത്രം സംസാരിക്കുന്നു. ലൈഫ് മിഷന്‍, സ്വര്‍ണ്ണ കടത്ത് ഉള്‍പ്പെടെ അഴിമതികളില്‍ പെട്ട ആളാണ് പിണറായിയെന്നും പ്രിയങ്ക പറഞ്ഞു. രാജ്യം മുഴുവന്‍ സഞ്ചരിച്ചു ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് എതിരെയാണ് പിണറായി എപ്പോഴും പറയുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.