Sunday, May 5, 2024
keralaNews

പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു.

ഈമാസം 21, 23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു. അതിതീവ്രമഴയ്ക്കുള്ള സാധ്യതയും വെള്ളപ്പൊക്കവും കണക്കിലെടുത്താണ് തീരുമാനം. പുതിയ തീയതികള്‍ പിന്നീടറിയിക്കും. ഇരുപത്തൊന്നിന് വിവിധവകുപ്പുകളിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികകളിലേക്കും ഇരുപത്തിമൂന്നിന് ബിരുദം അടിസ്ഥാനയോഗ്യതയായ തസ്തികകളിലേക്കുള്ള പ്രാഥമികപരീക്ഷയുമാണ് നിശ്ചയിച്ചിരുന്നത്.