Friday, May 17, 2024
keralaNews

പാളം മുറിച്ചു കടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട കാട്ടനക്ക് ഗുരുതര പരിക്ക്

പാലക്കാട്: മലമ്പുഴയില്‍ അപകടത്തില്‍പ്പെട്ട കാട്ടാനക്ക് ഗുരുതര പരിക്ക് . റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് ആനയ്ക്ക് പരിക്കേറ്റത്. ആനയ്ക്ക് പിന്‍ കാലുകള്‍ക്ക് ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ തെറ്റിയതെന്ന് സംശയിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. എല്ലുകള്‍ക്ക് പൊട്ടലോ പുറമേ മറ്റ് പരിക്കുകളോ ഇല്ല.                                                                          അഞ്ച് പേരടങ്ങിയ ഡോക്ടര്‍മാരുടെ സംഘമാണ് പരിശോധന നടത്തുന്നത്. ആനയെ ട്രെയിന്‍ ഇടിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് വനം വകുപ്പ് സര്‍ജന്‍ പറയുന്നത്. ട്രെയിന്‍ വന്ന സമയത്ത് വേഗത്തില്‍ ഓടി വീണ് പരിക്കേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. കാട്ടാനക്ക് മതിയായ ചികിത്സ നല്‍കുന്നില്ലെന്ന പരാതിയുമായി ആന പ്രേമി സംഘം രംഗത്തെത്തി.
ആനയെ സംരക്ഷനകേന്ദ്രത്തിലേക്ക് മാറ്റി ചികിത്സ നല്‍കണമായിരുന്നുവെന്നും വനം വകുപ്പ് ജിപിഓ എന്തുകൊണ്ട് വിഷയത്തില്‍ ഇടപെടുന്നില്ലെന്നും സംഘം ആരോപിക്കുന്നു. ആനപ്രേമിസംഘം ജില്ലാ പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങല്‍ വനം മന്ത്രിക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും പരാതി നല്‍കി.