പാലക്കാട് കോളേജ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട് : പാലക്കാട് സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അട്ടപ്പാടി കല്ക്കണ്ടി സ്വദേശി ആദിത്യനെയാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവക്ഷേത്ര കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ആദിത്യന്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. നാട്ടുകാരും, വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ആദ്യം കോങ്ങാട് ദയ ഹോസ്പിറ്റലില്‍ എത്തിച്ചു. തുടര്‍ന്ന് മരണം സ്ഥിരീകരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ക്ലാസില്‍ നിന്ന് പനിയാണെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥി റൂമിലേക്ക് പോയെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. അട്ടപ്പാടി കക്കുപ്പടിയിലെ ഹോമിയോ ഡോക്ടര്‍ രാജീവിന്റെ മകനാണ് ആദിത്യന്.