നടി തൃഷ രാഷ്ട്രീയ പ്രവേശനത്തിനു ഒരുങ്ങുന്നു.
തെന്നിന്ത്യന്‍ നടി തൃഷ രാഷ്ട്രീയ പ്രവേശനത്തിനു ഒരുങ്ങുന്നു. കോണ്‍ഗ്രസില്‍ ചേരാനാണു നടിയുടെ തീരുമാനമെന്നാണു തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാഷ്ട്രീയത്തിലെ സാധ്യതകള്‍ പഠിച്ച ശേഷമായിരിക്കും താരത്തിന്റെ എന്‍ട്രിയെന്ന് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു.
ജനസേവനത്തിലൂടെ രാഷ്ട്രീയത്തിലും സജീവമായ നടന് വിജയ് ആണു തൃഷയുടെ പ്രചോദനമെന്നാണു തമിഴകത്തുനിന്നുള്ള വാര്‍ത്ത. രാഷ്ട്രീയപ്രവേശനത്തെപ്പറ്റി തൃഷ (39) ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വനാണ്’ തൃഷയുടെ പുറത്തുവരാനിരിക്കുന്ന സിനിമ. ചോള രാജവംശത്തിന്റെ ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ‘കുന്തവി’ രാജ്ഞിയെയാണ് തൃഷ അവതരിപ്പിക്കുന്നത്.