Friday, June 14, 2024
keralaNewsObituary

തിരുവനന്തപുരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു ഒരാള്‍ മരിച്ചു.

തിരുവനന്തപുരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് മണ്ണാകുളം ചായ്കുടി പുരയിടത്തില്‍ രാജു എന്നറിയപ്പെടുന്ന വാള്‍ട്ടര്‍ (41) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. അഞ്ചുതെങ്ങ് മണ്ണാകുളം കടപ്പുറത്ത് മത്സ്യബന്ധനത്തിന് കടലില്‍ പോകാനായി വള്ളം ഇറക്കവെയാണ് അപകടം. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തില്‍ ഉണ്ടായിരുന്ന സ്റ്റീഫന്‍, ജസ്റ്റിന്‍, വില്‍ഫ്രഡ് എന്നിവര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും വാള്‍ട്ടറിനെ കടലില്‍ കാണാതായി. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ നടത്തിയ തിരച്ചിലില്‍ ഇദ്ദേഹത്തെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചുതെങ്ങ് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ഷൈനി. മക്കള്‍: സനോജ്, സബിന്‍, ഷിറോണ്‍.