Sunday, May 19, 2024
indiaNewspolitics

ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി. ആം ആദ്മി പാര്‍ട്ടി എംപി സുശീല്‍ കുമാര്‍ റിങ്കു(ജലന്തര്‍)വിനെ ഈ സമ്മേളന കാലയളവിലേക്ക് സസ്‌പെന്‍ഡു ചെയ്തു. ബില്‍ ജനാധിപത്യ വിരുദ്ധമെന്നാരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയിരുന്നു. ഇറങ്ങിപ്പോകും വഴി റിങ്കു ബില്‍ കീറി സ്പീക്കറുടെ ചെയറിനു നേരെ എറിഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി കൊണ്ടുവന്ന സസ്‌പെന്‍ഷന്‍ പ്രമേയം സഭ ശബ്ദവോട്ടോടെ അംഗീകരിച്ചു.