Wednesday, May 8, 2024
keralaNews

ഗൃഹനാഥന്റെ ആത്മഹത്യ: കാരണക്കാരായ സി പി എം നേതാക്കൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട്  പ്രതിഷേധ മാർച്ച് നടത്തി. 

വടശ്ശേരിക്കര :  സി പി എം നേതാക്കളുടെ ഭീഷണിയിൽ മനം നൊന്ത് ഗൃഹനാഥൻ
ആത്മഹത്യ ചെയ്ത  സംഭവത്തിൽ ഉത്തരവാദികളായ സിപിഐ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പോലീസ് സ്റ്റേഷനിലേക്ക്  പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. പെരുന്നാട് സ്വദേശി മേലേതിൽ
ബാബുവാണ് കഴിഞ്ഞ മാസം  25 ന് ആത്മഹത്യ കുറിപ്പ് എഴുതി വച്ച് മരിച്ചത്.

പെരുനാട്  പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എസ് മോഹനൻ,  വാർഡ് മെമ്പർ വിശ്വൻ,  സിപിഐഎം നേതാക്കളായ ലോക്കൽ സെക്രട്ടറി റോബിൻ കെ തോമസ് എന്നിവരുടെ എന്നിവരുടെ പേരുകളാണ് എഴുതി വച്ചിരുന്നത്.കേസിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ  നടപടിയെടുക്കാത്തിൽ പ്രതിഷേധിച്ചു ബിജെപി റാന്നി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡി വൈ എസ് പി മാർച്ചും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.

ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ്  സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗം ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ്  കെ സോമൻ ഉദ്ഘാടനം ചെയ്തു .ബിജെപി ജില്ലാ പ്രസിഡന്റ്  വി എ സൂരജ് മുഖ്യപ്രഭാഷണം നടത്തി . അഡ്വക്കേറ്റ് ഷൈൻ ജി കുറുപ്പ്, അനോജ് കുമാർ, ഗോപാലകൃഷ്ണൻ കർത്താ,  മഞ്ജു പ്രമോദ്, വിനോദ് കുമാർ , ബിനു സി മാത്യു, ,അരുൺ അനിരുദ്ധൻ,രാജീ വിജയകുമാർ , രവീന്ദ്രൻ മന്ദിരം,അനീഷ് പി നായർ , മഞ്ജുള ഹരി, പ്രതീഷ്, സോമസുന്ദരൻ പിള്ള ,വസന്താ സുരേഷ്,രാമചന്ദ്രൻ നായർ , വാസുദേവൻ അമ്പാട്ട് , ബിജു വേങ്ങഴ , പ്രസാദ് പി ജി ,അജിതാ റാണി കമലാസനൻ എന്നിവർ സംസാരിച്ചു .