Sunday, May 19, 2024
keralaNews

ക്ഷീരകര്‍ഷകരുടെ ആവശ്യങ്ങള്‍ വകുപ്പ് മന്ത്രിയെ ധരിപ്പിക്കും; എം എല്‍ എ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍.

എരുമേലി:ക്ഷീരകര്‍ഷകരുടെ ആവശ്യങ്ങള്‍ ക്ഷീരവകുപ്പ് മന്ത്രി ചിഞ്ചുറാണിയെ ധരിപ്പിക്കുമെന്ന് പൂഞ്ഞാര്‍ എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.കണമലയില്‍ കോവിഡ് കാലത്ത് കര്‍ഷകര്‍ക്ക് കൈത്താങ്ങായി കേരള ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് സമാശ്വാസ പദ്ധതിയായ സബ്‌സീഡി നിരക്കില്‍ കാലിത്തീറ്റ വിതരണത്തിന്റെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് തല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കണമല കാര്‍ഷിക സംഘം ഓഫീസില്‍ നടന്ന പരിപാടിയില്‍ എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ്ജുകുട്ടി അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം സുഭേഷ് സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മാഗ്ഗി ജോസഫ്, വാര്‍ഡ് മെമ്പര്‍ മറിയാമ്മ ജോസഫ്, കാഞ്ഞിരപ്പള്ളി ക്ഷീര വികസന ഓഫീസര്‍ ജിസാ ജോസഫ്,ക്ഷീരസംഘം പ്രസിഡന്റ് പി.വി ജോസഫ് എന്നിവര്‍ സംസാരിച്ചു.