Saturday, May 18, 2024
keralaNewspolitics

കോണ്‍ഗ്രിസിന്റെ നിര്‍ണായക യോഗം തിരുവനന്തപുരത്ത്; പാര്‍ട്ടി വിടുമെന്ന് പറഞ്ഞില്ല’; കെവി തോമസ്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രിസിന്റെ നിര്‍ണായക യോഗം തിരുവനന്തപുരത്ത് , മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച മേല്‍നോട്ട സമിതിയാണ് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. ഹൈക്കമാന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് യോഗം.അതിനിടെ സ്ഥാനമാനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയതിന് കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായ ഭിന്നതയിലായിരുന്ന കെവി തോമസ് തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.ഇടതുമുന്നണിയിലേക്ക് ചായുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ തിരുവനന്തപുരത്തേക്ക് എത്തിയ കെ വി തോമസ് ഹൈക്കമാന്റ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് പതിനൊന്ന് മണിക്ക് വാര്‍ത്താ സമ്മേളനമെന്ന നിലപാടില്‍ മലക്കം മറിഞ്ഞാണ് കെവി തോമസ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുള്ളത്. മാഡം പറഞ്ഞാല്‍ മറിച്ചൊന്നും പറയാറില്ലെന്ന നിലപാട് പരസ്യമായി പറഞ്ഞ കെവി തോമസ് പാര്‍ട്ടി നേതൃത്വത്തെ കണ്ട് പരാതി പറയുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

പാര്‍ട്ടി വിടുമെന്ന് പറഞ്ഞിട്ടില്ല. പക്ഷെ പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമം നടന്നു. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ എതിര്‍ പ്രചാരണത്തിന് പിന്നിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചിലരുണ്ടെന്ന പരാതിയാണ് കെവി തോമസിനുള്ളത്. ഏതായാലും കെവി തോമസിന് സ്ഥാനമാനങ്ങള്‍ നല്‍കി അനുനയിപ്പിക്കാനുള്ള ശ്രമം ഉണ്ടാകും. സോണിയാ ഗാന്ധി നേരിട്ട് കെവി തോമസിനെ വിളിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളും കെ വി തോമസുമായി ആശയവിനിമയം നടത്തിയിരുന്നു.