Sunday, May 19, 2024
Local NewsNews

കൂട്ടിക്കല്‍ ദുരിത മേഖല മന്ത്രി സന്ദര്‍ശിച്ചു; വസ്തു പൊന്നുംവിലയ്ക്ക് സര്‍ക്കാര്‍ ഏറ്റെടുക്കണം; ഷോണ്‍ ജോര്‍ജ്

കൂട്ടിക്കല്‍:പ്രളയം തകര്‍ത്തെറിഞ്ഞ കൂട്ടിക്കല്‍ ഇളംകാട് മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി മന്ത്രി റോഷി അഗസ്റ്റിന്‍ കൂട്ടിക്കല്‍ ദുരിത മേഖല മന്ത്രി സന്ദര്‍ശിച്ചു. ഉരുള്‍ പൊട്ടലില്‍ ഒഴുകിപ്പോയ വസ്തു പൊന്നുംവില നല്‍കി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.പുഴയില്‍ അടിഞ്ഞു കൂടിയ കല്ലും മണ്ണും അടിയന്തിരമായി വാരി നീക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. സ്ഥിരമായി വെള്ളം കയറുന്ന വീടുകള്‍ മാറ്റി പാര്‍പ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞു.